കൊച്ചി: മുസ്ലിം സ്ത്രീകള്‍ക്ക് എല്ലാ മസ്ജിദുകളിലും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. അഖില ഭാരതീയഹിന്ദു മഹാസഭ കേരള പ്രസിഡണ്ട് സ്വാമി ദത്താത്രയാ സായി സ്വരൂപാനന്ദയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സ്ത്രീകളെ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാത്തത് ആര്‍ട്ടിക്കില്‍ 21, 14 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാം വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ മക്കയില്‍ പോലും സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ പല മസ്ജിദുകളിലും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താനോ പ്രവേശിക്കാനോ അനുവാദമില്ല. പര്‍ദ നിര്‍ബന്ധമാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പല സ്ത്രികളും പര്ദധരിക്കുന്നത് മതം നിര്‍ബന്ധിക്കുന്നത് കൊണ്ടാണ.് ഇത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സമൂഹത്തില്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ തുടരുന്നത് അനുപേക്ഷണീയമല്ല.. വവസ്ത്രധാരണത്തിലും ആരാധനിയിലും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പര്‍ദ മറയാക്കി സമൂഹത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഹര്‍ജി. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ചില സംഘടനകളുടെ തീരുമാനം.
സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീംസ്ത്രീസംഘടനായായ നിസ വ്യക്തമാക്കി.സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന് സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്.
Discussion about this post