ആലപ്പുഴ:ശബരിമല യുവതി പ്രവേശനത്തില്‍ നായയുടെ പിന്തുണ പോലും ഇല്ലാത്തവരാണ് തെരുവില്‍ സമരത്തിന് ഇറങ്ങുന്നതെന്ന് മന്ത്രി ജി
സുധാകരന് പരിഹസിച്ചു. സമരത്തിന് ഇറങ്ങുന്നവരില്‍ 4പേരുടെ പിന്തുണ ഉള്ളത് എന്‍ എസ് എസ് നു മാത്രമാണ്. രാജ കുടുംബത്തെ നാട്ടുകാര്‍ കാണുന്നത് ഇപ്പോള്‍ മാത്രമാണെന്നും രാജവാഴ്ചയുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും സുധാകരന് ആലപ്പുഴയില്‍ പറഞ്ഞു.
നശിച്ചു പോയ ഫ്യൂഡല്‍ സംസ്കാരം ഉയര്‍ത്തി കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നു. ശബരിമല വിഷയത്തില്‍ എസ് എന്‍ ഡി പിയുടെത് മാത്രമാണ് നല്ല നിലപാട് എന്നും :ജി സുധാകരന് പറഞ്ഞു
Discussion about this post