വിവാദമായ റാഫേല്‍ കരാറില്‍ മോദി സര്‍ക്കാരിന് പിന്തുണയുമായി ഫ്രഞ്ച് കമ്പനിയായ ഡാസോ. റിലയന്‍സിനെ പങ്കാളിയാക്കിയത് തങ്ങളുടെ തീരുമാനമായിരുന്നുവെന്ന് ഡാസോളിന്റെ സി.ഇ.ഒ എറിക് ട്രാപിയര്‍ വ്യക്തമാക്കി. റിലയന്‍സിനെ തിരഞ്ഞെടുത്തത് കമ്പനി നേരിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ മറ്റാരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാസോളിന് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാഫേല്‍ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് നേരത്തെ തന്നെ ഡാസോ ഏവിയേഷന്‍ തള്ളിയിരുന്നു. വിഷയം വിവാദമായത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post