തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് സി.ദാമോദര്‍ രാജനരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡി രാവിലെ ബി.ജെ.പിയിലേക്കും വൈകീട്ട് തിരിച്ച് കോണ്‍ഗ്രസിലേക്കും മാറി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പദ്മിനി റെഡ്ഡിയുടെ ഈ നീക്കം.
വ്യാഴാഴ്ച രാവിലെയായിരുന്നു പദ്മിനി തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ കെ.ലക്ഷ്മണന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് വൈകീട്ട് തിരിച്ച് കോണ്‍ഗ്രസിലേക്കും വന്നു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഷമമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് പദ്മിനി തിരികെ വന്നത്.
പദ്മിനി റെഡ്ഡി വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുളള വ്യക്തിയാണെന്നും അവരെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും തെലങ്കാന ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു പറഞ്ഞു. അതേസമയം ഭിന്ന രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നായിരുന്നു പദ്മിനിയുടെ ഭര്‍ത്താവായ ദാമോദര്‍ പറഞ്ഞത്.
ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ നടക്കാന്‍ പോകുന്നത്. തുടര്‍ന്ന് ഡിസംബര്‍ പതിനൊന്നിന് വോട്ടെണ്ണലും നടക്കും. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.
Discussion about this post