ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന് സ്വാമിയാണ് ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സര്‍ക്കാരിന് പുറമെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കുമാണ് നോട്ടീസ് അയച്ചത്.
ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജി വീണ്ടും അടുത്ത മാസം പരിഗണിക്കും.
ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയല്ലെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു,നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Discussion about this post