അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടാണിത് സംഭവിക്കുക. ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ് (ഐ.സി.എ.എന്‍.എന്‍) ആണ് അറ്റുകറ്റപ്പണികള് ചെയ്യുക.
ഡൊമെയ്ന്‍ നെയിം സിസ്റ്റത്തെ (ഡി.എന്‍.എസ്) സംരക്ഷിക്കുന്ന ക്രിപ്റ്റോഗ്രാഫിക് കീയില്‍ മാറ്റം വരുത്തും. ഇത് മാറുന്ന സമയത്താണ് സേവനം നിര്‍ത്തിവെക്കേണ്ടി വരിക. എന്നാല്‍ ക്രിപ്റ്റോഗ്രാഫിക് കീയില്‍ മാറ്റം വരുത്തുന്ന സമയത്ത് മറ്റേതെങ്കിലും സെര്വ്വറുകള് വഴി സേവനം ലഭ്യമാകാനും സാധ്യതയുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ക്രിപ്റ്റോഗ്രാഫിക് കീയില്‍ മാറ്റം വരുത്തുന്നത്. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടായേക്കാമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റ് (സിആര്‍എ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Discussion about this post