തിരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ വ്യാജ വോട്ടര്‍മാരുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കരട് പട്ടിക തയ്യാറാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.കെ.സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
രാജസ്ഥാനിലും മധ്യപ്രദേശിലും വ്യാജ വോട്ടര്മാരുടണ്ടെന്നും ചിലരുടെ പേരുകള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ടര്‍ പട്ടികയില്‍ വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കാന്‍ വേണ്ടിയാണ് തങ്ങള്‍ കരട് പട്ടിക ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
ഒരു സര്‍വ്വേ ഫലമനുസരിച്ച് മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്നും രാജസ്ഥാനില്‍ 41 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്നും പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥും സച്ചിന് പൈലറ്റുമാണ് ഹര്‍ജി നല്‍കിയത്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നവംബര്‍ 28നാണ് നടക്കുക. അതേസമയം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക ഡിസംബര്‍ 7നാണ്.
Discussion about this post