ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയ്ക്ക് ഒരു സ്വിസ് ബാങ്കിന്റെ ലോഗോയുമായി സാമ്യമുണ്ടെന്നും, ലോഗോ കോപ്പിയാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടന്നിരുന്നു. ഇത് നിഷേധിച്ചു കൊണ്ടാണ് വ്യവവായ നയ വികസന വകുപ്പ് സെക്രട്ടറി വിശദീകരണം നല്കി. സ്വിസ് ബാങ്കിന്റെ പരസ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ല ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ലോഗോ തയ്യാറാക്കിയതെന്ന് വകുപ്പ് സെക്രട്ടറി അമിതാഭ് ഖാന് അറിയിച്ചു.
‘മേയ്ക്ക് ഇന്‍ ഇന്ത്യ’ കാമ്പയിനിന്റെ ലോഗോയിലെ സിംഹത്തിന്റേയും കറങ്ങുന്ന ചക്രത്തിന്റേയും രൂപത്തിന് സൂറിച്ചിലെ കാന്ടോണല് ബാങ്കിന്റെ പരസ്യ കാമ്പയിനുമായി സാമ്യമുണ്ടെന്നായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. 2013 ജൂലൈ 4നാണ് ഈ പരസ്യം പുറത്തിറക്കിയത്. മേയ്ക്ക് ഇന്‍ ഇന്ത്യ ലോഗോ 2014 സെപ്തംബര്‍ 25നും.
മേയ്ക്ക് ഇന്ത്യ കാമ്പയിനിന്റെ 30 ലോഗോകള്‍ ട്വിറ്ററില്‍ സെക്രട്ടരി പോസ്റ്റ് ചെയ്തു. ഇവ ‘ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ’ സിംഹങ്ങളാണെന്നും ഇവയില്‍ ഒരെണ്ണം പോലും ‘മങ്ങിയതും മടുപ്പിക്കുന്നതുമായ’ സ്വിസിലേയോ ക്യൂബയിലേയോ സിംഹവുമായി സാമ്യമുള്ളതല്ല,ഇന്ത്യയുടെ ദേശീയ പതാകയുടെ മദ്ധ്യത്തിലുള്ളത് അശോകചക്രമാണെന്നും സമാധാനപരമായ അഭിവൃദ്ധിയും ചലനാത്മകതയുമാണ് ചക്രം പ്രതിനിധാനം ചെയ്യുന്നതെന്നും ഖാന് തന്റെ ട്വീറ്റിലൂടെ പറഞ്ഞു.
അനാദികാലം മുതല്‍ക്കെ, ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം സിംഹമാണെന്നും അത് ധൈര്യം, നിര്‍ബന്ധബുദ്ധി, വിവേകംമറ്റ് ഇന്ത്യന്‍ മൂല്യങ്ങള്‍ എന്നിവയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post