പാരിസ്: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് റഫാല്‍ വിമാന നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചു. ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തേത് അടുത്ത സെപ്റ്റംബറിലാണ് ഇന്ത്യയിലെത്തുക. ഇതിനുമുന്നോടിയായാണ് പ്രതിരോധ മന്ത്രി റഫാല്‍ വിമാന കേന്ദ്രം സന്ദര്‍ശിച്ചത്. പാരിസിനു സമീപം അര്ജന്റേയിലെ ഡാസോ ഏവിയേഷന്റെ പ്ലാന്റിലെത്തിയ കേന്ദ്രമന്ത്രി റഫാല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
3 ദിന സന്ദര്‍ശനത്തിനായി പാരിസിലെത്തിയ കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയുമായി ഒറ്റയ്ക്കും പ്രതിനിധി സംഘാംഗങ്ങള്ക്കൊപ്പവും ചര്‍ച്ച നടത്തിയിരുന്നു. റഫാല്‍ വിഷയം ചര്‍ച്ച ചെയ്തോ എന്നു വ്യക്തമല്ല.
Discussion about this post