കാളിയമ്പി- In Facebook
നൈഷ്ഠിക ബ്രഹ്മചര്യം അയ്യപ്പന്റെ, അയ്യപ്പന്മാരുടെ അവകാശമാണ്. അത് വേര്‍തിരിവല്ല. ആ അവകാശം സംരക്ഷിയ്ക്കാനുള്ള പടയൊരുക്കത്തോടൊപ്പം ചെയ്യേണ്ടുന്ന മറ്റു ചില കാര്യങ്ങളും കൂടെയുണ്ട്.
ശബരിമലയിലെ വെടിവഴിപാട് നടത്തുന്നതിനുള്ള അവകാശം അയ്യപ്പന് പയറ്റുപഠിച്ച ചീരപ്പന്‍ചിറ കുടുംബത്തിനായിരുന്നു. പന്തളം രാജാവ് ചെമ്പോലയില്‍ എഴുതിനല്‍കിയ അവകാശമായിരുന്നത് എന്ന് കേള്‍ക്കുന്നു. പക്ഷേ ദേവസ്വം ബോര്‍ഡ് വെടിവഴിപാട് കരാര്‍ നല്കി ചീരപ്പന്‍ ചിറക്കാരെ ശബരിമലയില്‍ നിന്ന് പുറത്താക്കി.
അവര്‍ കോടതിയില്‍ കേസു പോയിട്ടും ഫലമുണ്ടായില്ല. ദേവസ്വം ബോര്‍ഡിന് എന്ത് വേണേല്‍ നടത്തിപ്പില്‍ ചെയ്യാമെന്ന് വിധി വന്നു. ഈ സമരത്തോടൊപ്പം അക്കാര്യം പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരണം. അയ്യപ്പനും പന്തളം രാജാവും ചീരപ്പന്‍ ചിറ കുടുംബത്തിനു നല്കിയ അവകാശം പുനഃസ്ഥാപിയ്ക്കപ്പെടണം. ദേവസ്വം ബോര്‍ഡിലെ കാട്ടുകൊള്ളക്കാരുടെ പരിഷ്കാരവും കരാറുമെല്ലാം എടുത്ത് പമ്പകടത്തണം.
മറ്റൊന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്കാണ്. എത്രയോ നൂറ്റാണ്ടുകളായി മലയരയര്‍ ചെയ്തുവന്ന ആചാരം. ഇലക്ട്രിസിറ്റി ബോര്‍ഡും ഫോറസ്റ്റുകാരും ചേര്‍ന്ന് ആ മനുഷ്യരെ അവിടെനിന്നോടിച്ച് മകരജ്യോതിസമയത്ത് പോലീസുകാരും ഇലക്ട്രിസിറ്റി ജീവനക്കാരുമാണ് വിളക്ക് കത്തിയ്ക്കുന്നത്. അതോടൊപ്പം മകരവിളക്ക് സ്വയം കത്തുന്നതാണെന്ന കള്ളപ്രചരണവും പടര്‍ന്നു. പിന്നെ അത് പൊളിക്കാന്‍ യുക്തന്മാര് ഇറങ്ങിത്തുടങ്ങി.
തനിയേ കത്തുന്നു എന്ന പ്രചരണവും പൊളിക്കലും ഒറ്റ തിരക്കഥയുടെ ഭാഗമായിരുന്നോ എന്നാലോചിയ്ക്കണം. മകരവിളക്കിന്റെ സമയത്ത് മലയരയന്മാരുടെ ആരാധനാ സൗകര്യം പുനഃസ്ഥാപിയ്ക്കപ്പെടണം. കള്ളപ്പോലീസിനേം ഫോറസ്റ്റുകാരേം ആ ഏരിയയില്‍ അടുപ്പിക്കരുത്. അവര്‍ ഡാമും കാടും നോക്കിയാല്‍ മതി. പൊന്നമ്പലമേട് മലയരയര്‍ നോക്കിക്കോളും.
സന്നിധാനത്ത് മലയരയര്‍ നടത്തിവന്ന പഴയ പല ആരാധനാരീതികളും…അതില്‍ അവര്‍ കാട്ടില്‍ നിന്നെടുത്ത തേന്‍ അയ്യപ്പനു അഭിഷേകം ചെയ്യുന്ന രീതിയുമുണ്ടയിരുന്നെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അത്തരം ആചാരങ്ങളുണ്ടെങ്കില് അതും പുനഃസ്ഥാപിയ്ക്കപ്പെടണം….
ഇതിനൊക്കെക്കൂടിയാണ്…ഈ നാട്ടിലെ ഹിന്ദുവിന്റെ നെഞ്ചത്ത് കയറിനിന്ന് നൃത്തം ചവിട്ടുന്ന ഇടതും വലതുമായ അഴിമതിക്കോമരങ്ങളുടെ, കാട്ടുകള്ളന്മാരായ ഉദയനന്മാരുടെ പടയെ യഥാര്‍ത്ഥ അയ്യപ്പസേനയായ അമ്പലപ്പുഴസംഘവും ആലങ്ങാട്ടുസംഘവും ചീരപ്പഞ്ചിറ യോദ്ധാക്കളും മുക്കുവനായ വെളുത്തയുടെ പിന്മുറക്കാരും കടുത്തസ്വാമിയുടേയും കൂട്ടരുടേയും വനവാസിസംഘവും ചേര്‍ന്ന് പായിയ്ക്കുമ്പോള്‍, പമ്പ കടത്തുമ്പോള്‍ ശബരിമലയെ ബാധിച്ചിരിയ്ക്കുന്ന കള്ളത്തിന്റെ നിഴല്‍ പതിയെ ഒഴിഞ്ഞുതുടങ്ങും.
സന്നിധാനത്ത് മേല്‍ശാന്തിമാരായി തന്ത്രം പഠിച്ച എല്ലാവര്ക്കും അവസരമുണ്ടാകണം. ഒരുദിവസം മലയരയ വിഭാഗത്തില്‍ നിന്ന് പൂജാവിധികള്‍ പഠിച്ച ഒരാള്‍ അയ്യപ്പന്റെ മേല്ശാന്തിയാവും. അന്നാവും അയ്യപ്പന്റെ കീര്‍ത്തി എല്ലായിടവും പരക്കുന്നത്.
ഒരു കാലത്ത് കുദ്രോളി ഗോകര്ണ്ണനാഥേശ്വരക്ഷേത്രത്തിലെന്ന പോലെ ദളിത സമുദായത്തില്‍ ജനിച്ച വിധവകളായ അമ്മമാര്‍ സാക്ഷാല്‍ ശബരിയെപ്പോലെ മേല്‍ശാന്തിയായി വന്നേക്കാം. അന്നായിരിയ്ക്കും ഈ നാട്ടില്‍ ഹിന്ദു ജീവിതത്തില്‍ യഥാര്‍ത്ഥ സാമൂഹ്യമാറ്റമുണ്ടാവുന്നത്.
അതിനു ആയിരത്താണ്ടുകള്‍ പിറകിലെ കുഴിയില്‍ കിടക്കുന്ന മറ്റു സമുദായക്കാരോട് താരതമ്യം ചെയ്യണ്ട. ഈ നാട്ടില്‍ അമൃതത്വത്തിന്റെ പുത്രന്മാരും പുത്രികളുമാണുള്ളത്.
അപ്പോഴും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം ഡിസ്ക്രിമിനേഷനല്ലാതെ, വേര്തിരിവല്ലാതെ തന്നെ തുടരും.
https://www.facebook.com/kaaliyambi/posts/1843246689128270
Discussion about this post