ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എന്ത് വന്നാലും ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അവരെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പന്തളം രാജകുടുംബം വ്യക്തമാക്കി. കേന്ദ്രം
ഇടപെടുന്നത് സംസ്ഥാന സര്‍ക്കാരിന് ദോഷകരമാണെന്നും വേണ്ടി വന്നാല്‍ ഡല്‍ഹിക്ക് പ്രതിനിധിയെ അയക്കുമെന്നും പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി.ശശികുമാര്‍ പറഞ്ഞു.
അതേസമയം തൃപ്തി ദേശായിയെ തടയുമെന്ന് ശിവ സേനയും അറിയിച്ചിട്ടുണ്ട്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ താന്‍ ശബരിമലയില്‍ വരുമെന്നാണ് തൃപ്തി ദേശായി പറഞ്ഞത്. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമായിരിക്കും താന്‍ ശബരിമലയിലേക്കെത്തുക എന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്ന് അഭിപ്രായമാണ് അവര്‍ക്കുള്ളത്. ബി.ജെ.പിയും കോണ്‍ഗ്രസും വിഷയത്തില്‍ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post