ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഇടപെട്ടേക്കുമെന്ന് സൂചന. ശബരിമല കര്‍മ്മ സമിതി,ക്ഷത്രിയ ക്ഷേമ സഭാ നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയെപ്പറ്റി നേതാക്കള്‍ ഗവര്‍ണറോട് പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ട്.
തുലാമാസത്തില്‍ പൂജകള്‍ക്ക് വേണ്ടി ശബരിമലയുടെ നട തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും സര്‍ക്കാര്‍ നിസംഗതാ ഭാവം തുടരുകയാണെന്നും അവര്‍ ആരോപിച്ചു.
നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലായേക്കാമെന്നും അത് കൊണ്ട് വിധി നടപ്പാക്കാന്‍ കോടതിയോട് സാവകാശം തേടണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ട് വച്ചു.
Discussion about this post