കൊച്ചി: രാജ്യത്തെ വന്‍കിട കമ്പനികള്‍ ആക്രമിക്കുവാന്‍ മാവോയിസ്റ്റ് ആഹ്വാനം. രാജ്യാന്തര കലാപദിനത്തോടനുബന്ധിച്ച് മിത്തല്‍, ടാറ്റ, ജിന്‍ഡാല്‍ എന്നീ സ്ഥാപനങ്ങളെ ഈ മാസം 29, 30, 31 തീയതികളില്‍ ആക്രമിക്കാനാണ് ബ്ലോഗിലൂടെ മാവോയിസ്റ്റ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇതേത്തുടര്‍ന്ന് ബ്ലോഗ് നിരീക്ഷിച്ചിരുന്ന ഇന്റലിജന്‍സ് ബ്യൂറോ ദേശീയ ഗെയിംസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്കി.
കേരളത്തിലേതുള്‍പ്പടെയുള്ള മാവോയിസ്റ് ആക്രമണങ്ങളെക്കുറിച്ചും മാവോയിസ്റ്റ് നിലപാടുകളും അറിയിക്കുന്ന ബ്ലോഗിലാണ് ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് . 29 മുതല്‍ 31 വരെ രാജ്യാന്തര കലാപദിനമായി ആചരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് സന്ദേശം ബ്ളോഗില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ മാസം 30ന് വിവിധ രാജ്യങ്ങളുടെ എംബസികള്ക്കെതിരേ പ്രതിഷേധിക്കാനാണ് ബ്ലോഗില്‍ പറയുന്നത്. 31ന് രാജ്യവ്യാപകമായി യോഗം ചേരാനും മാവോയിസ്റുകള്‍ അഹ്വാനം ചെയ്യുന്നുണ്ട്.
അടുത്തിടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ മാവോയിസ്റ് ആക്രമണങ്ങള്‍ നടന്നിരുന്നു.
Discussion about this post