‘മീ ടൂ’ ക്യാമ്പയിന് വഴി വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ചില വനിതകള്‍ നടത്തിയ ആരോപണങ്ങള്‍ എം.ജെ.അക്ബര്‍ നിഷേധിച്ചു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തായിരുന്ന എം.ജെ.അക്ബര്‍ ഇന്ന് രാവിലെയായിരുന്നു ഡല്‍ഹിയിലെത്തിയത്. വിദേശത്തായിരുന്നത് കൊണ്ടാണ് താന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ജെ.അക്ബറിനെതിരെ ആരോപണങ്ങളുന്നയിച്ചവരില് ഭൂരിഭാഗം പേരും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് ‘മീ ടൂ’ ക്യാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് ശേഷം അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബും ആരോപിച്ചിരുന്നു.
Discussion about this post