കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. പാസ്പോര്‍ട്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജാമ്യ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴി എടുക്കാനിരിക്കേ ബിഷപ്പിന് ജാമ്യം അനുവദിക്കുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് നേരത്തെ ജാമ്യം നിഷേധിച്ചത്. ഇത്തവണ അത്തരം വാദങ്ങളൊന്നും പ്രോസിക്യൂഷന് മുന്നോട്ട് വച്ചിരുന്നില്ല.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്തുവെന്ന് അന്വേഷണ സംഘം അറിയിക്കുകയും ചെയ്തു. രഹസ്യ മൊഴിയെടുത്ത സാഹര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതി ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു.
Discussion about this post