ചേകന്നൂര്‍ മൗലവി തിരോധാനത്തില്‍ നീതി കിട്ടിയില്ലെന്ന് ചേകന്നൂരിന്റ കുടുംബം. കേസിലെ ഒന്നാ പ്രതി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നാണ് ചേകന്നൂരിന്റെ അമ്മാവന് കെ.കെ സാലിം ഹാജി പ്രതികരണവുമായി എത്തിയത്. നിയമവിദ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നു അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തത്തിന് വിധിച്ചിരുന്ന പി.വി ഹംസയുടെ ശിക്ഷയാണ് ഹൈക്കേടതി റദ്ദാക്കിയത്.’കോര്‍പസ് ഡെലിക്റ്റി’ എന്ന സിദ്ധാന്ത പ്രകാരമാണ് ഹൈക്കോടതിയുടെ വിധി. ‘കോര്‍പസ് ഡെലിക്റ്റി’ പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മരിച്ചുവെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
https://braveindianews.com/15/10/181791.php
1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന പേരില്‍ എത്തിയ സംഘം ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യാഥാസ്ഥിക മതമൗലിക വാദികളുടെ ഭീഷണി ചേകന്നൂരിന് നേരത്തെ തന്നെയുണ്ടായിരുന്നു.
Discussion about this post