തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോള്‍ ഉള്ള പ്രശ്ങ്ങള്‍ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു. എന്‍.ഡി.എ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരായല്ല. അവകാശങ്ങള്‍ നേടിയെടുക്കാനാണ് ജനങ്ങള്‍ സമരം ചെയ്യുന്നതെന്നും മുരളീധര്‍ റാവു വ്യക്തമാക്കി. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയേയോ ഭരണഘടനയേയോ ഭാരതമാതാവിനോടോ ക്ഷേത്രങ്ങളോടോ ഒന്നും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ അതിന്റെ ഒക്കെ വക്താക്കളായി നില്‍ക്കുന്നതിന്റെ കാപട്യം ജനത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷം വഹിച്ചു. പി എസ് ശ്രീധരന് പിള്ള പ്രസംഗിച്ചു. ഒ രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതക്കളായ പി സി തോമസ്, നീലകണ്ഠന് മാസ്റ്റര്‍, രാജന്‍ബാബു, പി പി പൊന്നപ്പന്, കുരുവിള മാത്യൂസ്, രാജന് കക്കാട്, സി കകെ പത്മനാഭന്, പി കെ കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്, കെ.സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് 11 മണിയോടെ പട്ടത്തു നിന്നും ആരംഭിച്ച യാത്രയില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അണിനിരന്നത്. ശരണം വിളികളും അയ്യപ്പമന്ത്രങ്ങളുമായി രാജവീഥി പരന്നൊഴുകിയ ജനസഹസ്രം ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്.
ഈ മാസം പത്തിന് പന്തളത്ത് നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ഘടകക്ഷി നേതാക്കന്മാര്, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കിയത്.
Discussion about this post