സ്വാമി അയ്യപ്പനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലുലു ജീവനക്കാരനെ ഉദ്യോഗസ്ഥര്‍ പിരിച്ച് വിട്ടു. സൗദി അറേബ്യയിലെ റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ദീപക് പവിത്രമിനെയാണ് പിരിച്ച് വിട്ടത്.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചതിനെ സംബന്ധിച്ച പോസ്റ്റാണ് ഇയാള്‍ ഇട്ടത്. ആലപ്പുഴ സ്വദേശിയായ ദീപക് അയ്യപ്പനെ അപമാനിച്ച് പോസ്റ്റിട്ടതിനാണ് നടപടിയെടുത്തതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി.നന്ദകുമാര്‍ അറിയിച്ചു. സമൂഹത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലായെന്നാണ് ലുലു ഗ്രൂപ്പിന്റെ നിലപാട്.
Discussion about this post