ശബരിമല വിഷയത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് ബിജെപി. സ്പീക്കര്‍ക്കും, മന്ത്രി എ.കെ ബാലനും ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവായ എംഎല്‍എ ഒ രാജഗോപാല്‍ കത്ത് നല്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് പി.എസ് ശ്രീധരന് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല വിഷയത്തിലെ സമരം ശക്തമാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉപവാസ സമരം നടത്തും. എരുമേലിയിലും പൂങ്കാവനത്തിലും ഹിന്ദു സംഘടനകളിലെ വനിതകളുടെ സമരം നടക്കുന്നുണ്ട്. രണ്ട് സമരത്തിലും ബിജെപിയുടെ വനിത പ്രവര്‍ത്തകര്‍ സഹായിക്കും. അഞ്ച് സംസ്ഥാന സെക്രട്ടറിമാരില്‍ വനിത ഒഴിച്ചുള്ള നാല് പേര് സന്നിധാനത്തും, പമ്പയിലും സഹായിക്കാനായി എത്തിച്ചേരും.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് ബിജെപി ശ്രമമെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പിന്നെ എന്തിനാണ് അദ്ദേഹം ശബരിമല സമരത്തെ പിന്തുണക്കാന്‍ പോയത് എന്നായിരുന്നു ശ്രീധരന് പിള്ളയുടെ പ്രതികരണം.ഒരു ലക്ഷ്യത്തിന് വേണ്ടി സമരത്തിനിറങ്ങിയിട്ട് പാതി വഴിയില്‍ ഉപേക്ഷിക്കുകയാണോ വേണ്ടത്. കോണ്‍ഗ്രസ് ചെയ്തത് ചതിയാണ്.
സഹനസമരമല്ലാതെ അക്രമത്തിലേക്ക് ബിജെപിയ്ക്ക് പോകാം. സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു
Discussion about this post