ഇന്ത്യന്‍ ക്രിക്കറ്റിലെ താര രാജകുമാരന് വിരാട് കോഹ്ലി മറ്റൊരു റെക്കോര്‍ഡ്നു അരികെ . വെസ്റ്റ് ഇന്ഡീസ്നെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യന്‍ താരമായി മാറാന്‍ വെറും 185 റണ്‍സ് കൂടി മതി . ഇന്ത്യന്‍ പര്യടനത്തിനായി എത്തിയിരിക്കുന്ന വെസ്റ്റ് ഇന്ഡീസ്നെതിരെ നടക്കുന്ന അഞ്ച് ഏകദിനങ്ങളില്‍ തന്നെ ഈ റെക്കോര്‍ഡ് മറികടക്കും എന്നാണു ആരാധകര്‍ കരുതുന്നത് .
വിരാട് ഈ റെക്കോര്ഡ്ലേക്ക് എത്തിയാല്‍ മാറികടക്കുന്നത് ക്രിക്കറ്റ് ദൈവമായി കണക്കാനുന്ന സച്ചിന് ടെന്ണ്ടുല്ക്കറിനെയാണ് . 39 ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്ഡീസ്നെതിരെ സച്ചിന് അടിച്ചു കൂട്ടിയത് 1573 റണ്‍സാണ് . നാല് സെഞ്ച്വറി , 11 അര്‍ദ്ധ സെഞ്ച്വറികളുമായി 52.73 ശരാശരിയാണ് സച്ചിന്റെ പേരിലുള്ളത് .
ഇതുവരെ 27 ഏകദിനം പൂര്‍ത്തിയാക്കിയ കോഹ്ലി 60.30 ശരാശരിയില്‍ 1387 റണ്‍സ് എടുത്തിട്ടുണ്ട് . നാല് സെഞ്ച്വറി , ഒന്‍പത് അര്‍ദ്ധശതകങ്ങളും ഇതില്‍ പെടുന്നു .
Discussion about this post