പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രധാന കുറ്റവാളികളുടെ ചിത്രങ്ങളുടെ ഒപ്പം ഉള്‍പ്പെട്ട സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഗൂഗിള്‍. ചിത്രം പ്രത്യക്ഷപ്പെട്ടത് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് സംവിധാനങ്ങളിലെ പിഴവ് നിമിത്തമാണെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും ഗൂഗിള്‍ അറിയിച്ചു. തങ്ങളുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ല് ഇതെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.
അധോലോക നായകന് ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന് അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഗൂഗിളില്‍ ഇടം പിടിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ ചിത്രവും ക്രിമിനല്‍ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
അതേസമയം മോസ്റ്റ് കറപ്റ്റ് പാര്‍ട്ടി ഇന്‍ ദി വേള്‍ഡ് എന്നു തിരഞ്ഞാല്‍ ആദ്യമെത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിക്കിപീഡിയയിലെ പേജാണ് എന്നതാണ് മറ്റൊരു വസ്തുത.
Discussion about this post