ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് സന്നിധാനത്തേക്ക് കയറാന്‍ ശ്രമിച്ച യുവതികളായ കവിതാ കോശിയും രഹനാ ഫാത്തിമയും ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. ഇവര്‍ നിലവില്‍ മലയിറങ്ങുകയാണ്. മലയിറങ്ങണമെന്ന ആവശ്യം ഇവര്‍ മുന്നോട്ട് വെച്ചിരിക്കുകയാണെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി. അതേസമയം യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചിരുന്നു.
ഇത് കൂടാതെ പതിനെട്ടാം പടിക്ക് താഴെയായി സന്നിധാനത്തെ പരികര്‍മ്മികള്‍ പൂജകള്‍ നിര്‍ത്തിവെച്ച് ശരണം വിളികളോട് കൂടിയുള്ള പ്രതിഷേധം നടത്തിയിരുന്നു. യുവതികള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇവര്‍ പ്രതിഷേധം നിര്‍ത്തിവെക്കുകയായിരുന്നു.
വലിയ നടപ്പന്തലിന് സമീപത്തായിരുന്നു ഇവരെ ഭക്തജനക്കൂട്ടെ തടഞ്ഞത്. ഇവര്‍ക്ക് അകമ്പടിയായി വന്‍ പോലീസ് സന്നാഹവുമുണ്ടായിരുന്നു. ഭക്തജനം തടഞ്ഞതിനെത്തുടര്‍ന്ന് ഐ.ജി ദേവസ്വം മന്ത്രിയായും മറ്റ് അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരോട് മലയിറങ്ങാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍ദ്ദേശിക്കുകയായിരുന്നു.
Discussion about this post