ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഗവര്‍ണര്‍ പി.സദാശിവം വിളിപ്പിച്ചു. അതേസമയം എ.കെ.ജി സെന്ററില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടക്കുകയാണ്.
ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവര്‍ണര്‍ ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളെപ്പറ്റി ഗവര്‍ണര്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അടിയന്തരമായി രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് തല്‍സ്ഥിതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയത്.
അതേസമയം കടകംപള്ളി സുരേന്ദ്രന് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് സി.പി.എം അവയ്ലബിള് സെക്രട്ടേറിയറ്റ് ചേരുന്നതായിരിക്കും.
Discussion about this post