ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ ശ്രമിച്ച യുവതികള്‍ക്ക് പോലീസ് തങ്ങളുടെ യൂണിഫോം നല്‍കിയതിനെതിരെ മുന്‍ ഡി.വൈ.എസ്.പി പരാതി നല്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി വിരമിച്ച കോട്ടയം മാഞ്ഞൂര്‍ സ്വദേശി കെ.എം.രാജീവാണ് പമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കേരളാ പോലീസ് ആക്റ്റ് പ്രകാരം പോലീസ് യൂണിഫോം സേനാംഗങ്ങള്‍ അല്ലാത്തവര്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും യുവതികള്‍ യൂണിഫോം ധരിച്ചതിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഇത് കൂടാതെ യുവതികള്‍ക്ക് യൂണിഫോം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച കവിതാ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കും ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തക രെഹനാ ഫാത്തിമയ്ക്കുമായിരുന്നു ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യൂണിഫോം നല്‍കിയത്. ഇത് കൂടാതെ ഇവര്‍ക്ക് പോലീസിന്റെ ജാക്കറ്റും ഹെല്‍മറ്റും നല്‍കിയിരുന്നു.
അതേസമയം പോലീസിന്റെ നടപടിക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യൂണിഫോം എല്ലാവര്ക്കും നല്കാന് കഴിയുമോയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.
Discussion about this post