സരിതയുടെ ലൈംഗികാരോപണ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് പുറമെ മറ്റ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും കേസെടുത്തേക്കും. നിലവില്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ കേസെടുത്തിട്ടുണ്ട്. എ.സി.പി അബ്ദുള്‍ കരീമാണ് അന്വേഷണ സംഘത്തലവന്. എസ്.പി രാജീവനെയും ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ളയെയും ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം കെ.സി.വേണുഗോപാലിന് നേരെ ബലാത്സംഗ കേസാണുള്ളത്. അതേസമയം ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സരിത ഓരോരുത്തര്‍ക്കും എതിരെ പ്രത്യേക പരാതികള്‍ നല്‍കുയായിരുന്നു. ഈ പരാതികളില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post