ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ രണ്ട് യുവതികള്‍ കൂടി എത്തി. തെലങ്കാന സ്വദേശികളായ രണ്ട് യുവതികളാണ് പമ്പയിലെത്തിയിട്ടുള്ളത്. നിലവില്‍ ഇവരെ പോലീസ് പമ്പയിലുള്ള ഗാര്‍ഡ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്ത് ഭക്തജനങ്ങള്‍ ശരണം വിളികളോട് കൂടി പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഇവര്‍ രണ്ട് പേരും പ്രായം വ്യക്തമാക്കുന്ന രേഖകള്‍ പോലീസിന് നല്‍കിയിട്ടില്ല.
Discussion about this post