ശബരിമല വിഷയത്തില്‍ സുപ്രിമകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ഭക്തരുടെ പ്രതിഷേധത്തെ നിസ്സാരമായി കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.
വിഷയത്തില്‍ വിശ്വാസികള്‍ക്കനുകൂലമായി സര്‍ക്കാരിന്റെ തീരുമാനം വന്നില്ലെങ്കില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കോ , ദേവസ്വം ബോര്‍ഡിനെയോ റോഡിലിറങ്ങാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസമൂഹം ഈ സമരത്തില്‍ ജയിക്കുകതന്നെ ചെയ്യും, മണ്ഡലകാലത്തിനു മുന്‍പു തന്നെ സര്‍ക്കാരിനെകൊണ്ട് വിശ്വാസികള്‍ക്കനുകൂലമായ നിലപാട് എടുപ്പിച്ചിരിക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
വിശ്വാസികളായ ഒരു സ്ത്രീപോലും നിര്‍ബന്ധിതമായി ഈ സാഹചര്യങ്ങളെ വെല്ലുവിളിച്ച് ശബരിമലയില്‍ വരുന്നില്ല. അരാജകവാദികളായ .അവിശ്വാസികളായ, ആളുകള്‍ വിശ്വാസികളെ വെല്ലുവിളിച്ച് ശബരിമലയില്‍ എത്തുന്നതിനെ സര്‍ക്കാര്‍ നിയന്ത്രിച്ചേ മതിയാകൂ. അല്ല എങ്കില്‍ വിശ്വാസികളായ ഭക്തരുടെ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post