തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്തുമണിയ്ക്കാണ് നട അടയ്ക്കുക . ഇന്നും നിരവധി തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്.
നിലയ്ക്കല്‍ ഉള്‍പ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികള്‍ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാല്‍ , വിശ്വാസികളുും ജാഗ്രതയോടെയാണ് ശബരിമലയില്‍ തുടരുന്നത്. യുവതികള്‍ പ്രവേശിച്ചാല്‍ ഒരു വലിയ പ്രതിഷേധം തന്നെ സര്‍ക്കാരും മുന്നില്‍ കാണുന്നുണ്ട്.
ഇന്നലെയും നാല് യുവതികള്‍ ശബരിമലയില്‍ എത്തിയത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ആന്ധ്രയില്‍ നിന്നുള്ള ഒരേ സംഘത്തില്‍പ്പെട്ട നാല് യുവതികളാണ് ശബരമിലയില്‍ ഇന്നലെ എത്തിയത്. ഇവരെ പലഭാഗത്തായി ഭക്തര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു.
തെലങ്കാനയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്.
Discussion about this post