ശബരിമലയില്‍ ദര്‍ശനത്തിന് എത്തിന ജീവനക്കാരിയായ രഹ്ന ഫാത്തിമയ്ക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടി തുടങ്ങി . പ്രാഥമിക നടപടിയെന്ന നിലയ്ക്ക് രഹ്ന ഫാത്തിമയെ സ്ഥലംമാറ്റി .
ബി.എസ്.എന്‍.എല്‍ എറണാകുളം ബോട്ട് ജെട്ടി ശാഖയിലെ ജീവനക്കാരിയായിരുന്ന രഹ്നയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത് . ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റം .
രഹ്നയ്ക്കെതിരെ അഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ശബരിമല വിഷയത്തില്‍ രഹ്നയ്ക്കെതിരായ കേസും അഭ്യന്തര അന്വേഷണ പരിധിയില്‍ പെടും . അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രഹ്നയ്ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ബി.എസ്.എന്‍.എല്‍ തീരുമാനം .
ശബരിമല വിഷയത്തില്‍ രഹ്നയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുവാനായി ബി.എസ്.എന്‍.എല്‍ സംസ്ഥാന സൈബര്‍ സെല്ലിന് അപേക്ഷനല്കിയിട്ടുമുണ്ട് .
Discussion about this post