ഡല്‍ഹി: അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുമെന്നു കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണു പുതിയ പദ്ധതികളുടെ പ്രഖ്യാപനം. പഴയ പദ്ധതികളുടെ പൂര്‍ത്തീകരണവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടത്തുമെന്ന് മന്ത്രി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 15 ദിവസത്തെ ആഘോഷമാണു റയില്‍വേ സംഘടിപ്പിക്കുന്നത്. മേയ് 26നു തുടങ്ങിയ ആഘോഷം ഈ ഒന്‍പതു വരെ തുടരും. ആഘോഷ സമാപനത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘ഗതിമാന്‍ എക്സ്പ്രസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഈ മാസം ഒന്‍പതിന് ഉദ്ഘാടനം നടക്കുമെന്നാണു സൂചന.
ൂഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തം റയില്‍വേയ്ക്കു കീഴിലുള്ള കണ്ടെയ്നര്‍ കോര്പറേഷന് ഓഫ് ഇന്ത്യ (കോണ്‍കോര്‍) ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു.
Discussion about this post