ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് . കോടതിയില്‍ സംസര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം നാളെ ചേരും .
പുനപരിശോധനഹര്‍ജി സമര്‍പ്പിക്കിലെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ ദേവസ്വം നടത്തും . ശബരിമലയിലെ സ്ഥിതി ബോര്‍ഡ് മുഖ്യമന്ത്രിയെ അറിയിക്കും . നിയമനടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക് പോകുമെന്നും പത്മകുമാര്‍ പറഞ്ഞു .
വിഷയത്തെ വളരെ ഗൗരവമായിട്ടാണ് ദേവസ്വം ബോര്‍ഡ് കാണുന്നത് . മറ്റു ദോഷങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ എന്താണ് സുപ്രീംകോടതിയില്‍ ചെയ്യാന്‍ കഴിയുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ ബോര്‍ഡ് മീറ്റിംഗിനു ശേഷം ദേവസ്വം കമ്മീഷ്ണര്‍ ചെയ്യണം എന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും എ പത്മകുമാര്‍ വ്യക്തമാക്കി .
മുന്‍ നിലപാടുകളില്‍ നിന്നും വ്യതിചലിച്ച് വിശ്വാസം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും . സ്ഥിതിഗതികളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലും ഹൈകോടതിയിലും സമര്‍പ്പിക്കും . ശബരിമല നട അടക്കുന്നതോട് കൂടി ബോര്‍ഡിനു മുന്നിലുള്ള വെല്ലുവിളി മണ്ഡല മകരവിളക്ക് കാലമാണ് . കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ തന്ത്രികുടുംബത്തിന്റെയും പന്തളംകൊട്ടാരത്തിന്റെയും അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കണമെന്നാണ് നിലവിലെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post