ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടുകൂടി ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് രണ്ടാമതൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഒരുങ്ങിയേക്കുമെന്ന സൂചന.
മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഭീകരര്‍ കഠിന പ്രയത്‌നം നടത്തുന്നുവെന്ന് ഇന്റിലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. നിയന്ത്രണ രേഖയുടെ 3 കിലോമീറ്റര്‍ പരിധിയിലല്‍ 30 താവളങ്ങളിലായി 300 ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം. പാക്ക് സേനാ വിഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണ് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റത്തിനു സൗകര്യമൊരുക്കുന്നതെന്നാണ് ഇന്ത്യയുടെ നിഗമനം അതിര്‍ത്തി കടക്കാന്‍ വേണ്ടി ഭീകരര്‍ക്ക് സൗകര്യമൊരുക്കിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നു പാക്ക് സേനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ കഴിഞ്ഞ ദിവസം ആറ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ പാക്ക് സേനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post