ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. മണ്ഡലകാലത്തും പ്രക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ ബഹളങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം.മനോജാണ് റിപ്പോര്‍ട്ട്് സമര്‍പ്പിച്ചിരിക്കുന്നത്
പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 വയസിന് മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതിതിയാണ് ശബരിമലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലക്കാലത്ത് നട തുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കണം. അക്രമത്തിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ നിലവില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post