ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ മല കയറാന്‍ വന്ന ബിന്ദുവിന്റെ മാതാ പിതാക്കള്‍ ശബരീശനോടും അയ്യപ്പഭക്തന്മാരോടും മാപ്പപേക്ഷിച്ചു.
ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പഭക്തന്മാര്ക്കുണ്ടായ ബുദ്ധിമുട്ടിനും മനോവിഷമത്തിനും പ്രായശ്ചിത്തമായി അയ്യപ്പന്റെ ഫോട്ടോ വെച്ച് വിളക്ക് തെളിയിച്ച് ശരണ മന്ത്രം മുഴക്കി.നവംബര്‍ അഞ്ചാം തീയതി മാലയിട്ട് വ്രതമെടുത്ത് മല ചവിട്ടി ഭഗവാനെ ദര്‍ശിക്കുമെന്നും മാതാവ് തങ്കമ്മ അറിയിച്ചു.
ഞങ്ങള്‍ ചെറുപ്പകാലം മുതല്‍ അയ്യപ്പഭക്തന്മാരും തികഞ്ഞ ഈശ്വരവിശ്വാസികളുമാണ് ബിന്ദുവിന്റെകുടുംബം. ആരോഗ്യ പ്രശ്നം കാരണം പിതാവ് വാസു മല കയറാതെ പ്രാര്‍ത്ഥന നടത്തുമെന്നും അറിയിച്ചു.
Discussion about this post