മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ണനുമതി നല്‍കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയിട്ടുള്ളത്.
53.22 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുക. അതേസമയം ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കി വേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്ന് നിബന്ധനയുണ്ട്.
Discussion about this post