ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്നായിരുന്നു വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ മൂന്ന് തവണ അന്വേഷണം നടന്നുവെന്ന് ഇതിലൊന്നും തെളിവ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അന്വേഷണം വേണമെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മാണി ഹര്‍ജിയില്‍ പറഞ്ഞു.
പൊതു പ്രവര്‍ത്തകര്‍ക്കെതിരെ തുടരന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് കേന്ദ്ര നിയമം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ ഈ നിയമം ബാധകമല്ല എന്നാണ് വി.എസിന്റെ വാദം. ജൂലൈ 26നായിരുന്നു ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അതിന് മുമ്പുള്ള കേസാണ് മാണിക്കെതിരെയുള്ളതെന്ന് വി.എസ് വാദിക്കുന്നു. അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും മുമ്പുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും, അതിനു ശേഷം വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് വിഎസ്സിന്റെ വാദം.
Discussion about this post