സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു . ബസ് ഉടമകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം .
യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റി വെച്ചത് . ഒരു മാസത്തിനകം റിപ്പോര്‍ട്ട് സംസരിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം .
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ യോഗം ചേര്‍ന്ന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു . എന്നാല്‍ നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരനടപടികള്‍ക്ക് ഒരുങ്ങുമെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട് .
മിനിമം ചാര്‍ജ്ജ് എട്ടു രൂപയില്‍ നിന്നും പത്ത് രൂപയും , മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടരകിലോമീറ്ററാക്കി ചുരുക്കണം . വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുക . ഡീസലിന് സബ്സിഡി നല്‍കുക . ടാക്സ് ഈടാക്കുന്ന സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുക . ഇന്ഷുറന്സ് പ്രീമിയം ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക . എന്നിങ്ങനെയാണ് ബസുടമകളുടെ ആവശ്യങ്ങള്‍ .
Discussion about this post