സന്ദീപനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നു . അക്രമം നടക്കുമ്പോള്‍ സിസി ടിവി ക്യാമറകള്‍ എല്ലാം തന്നെ പ്രവര്ത്തനരഹിതമായിരുന്നുവെന്നതും . സമീപ പ്രദേശങ്ങളിലെ സിസിടിവികളില്‍ ഒന്നും തന്നെ പതിഞ്ഞിട്ടില്ലയെന്നതും അക്രമികളെ സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ത്തുന്നു .
അക്രമികള്‍ ആശ്രമത്തിനു പിന്നിലെ കുളിക്കടവ് വഴി വന്നിരിക്കാം എന്നാണു പോലീസ് സംശയിക്കുന്നത് . ആ ഭാഗത്ത് ഇരുപത്തി നാല് മണിക്കൂറും പ്രവര്ത്തനമായിട്ടിരുന്ന സിസിടിവി പ്രവര്‍ത്തിക്കുന്നില്ലായിരുന്നു . ഇതിനെ തുടര്‍ന്ന് ആശ്രമവുമായി വ്യക്തമായ ധാരണയുള്ളവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട് .
ആശ്രമത്തിലെ സെക്ക്യൂരിറ്റി രണ്ടു ദിവസം മുന്‍പ് പോയെന്ന വാദം തന്നെ സംശയത്തിന് കാരണമായിട്ടുണ്ട് . ആക്രമണം സംബന്ധിച്ച് സംശയങ്ങള്‍ ബിജെപി നേതാക്കള്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട് . ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
അക്രമണം നടന്നു പ്രതികളെക്കുറിച്ച് എന്തേലും വിവരം ലഭിക്കുമുന്പ് തന്നെ തന്ത്രികുടുംബത്തെയും , സംഘപരിവാര്‍ സംഘടനകളെയും പ്രതിസ്ഥനത്തേക്ക് വലിച്ചിഴച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ തിരകഥയാണെന്ന് ബിജെപി ആരോപിച്ചു .
ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ച സന്ദീപനന്ദഗിരിയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട് . എന്നിട്ടും എന്തുകൊണ്ട് കൃത്യമായ സുരക്ഷ നല്കിയില്ലയെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു .
Discussion about this post