ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റ്കളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ . നാല് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു . രണ്ടു സൈനികര്‍ക്ക് പരിക്ക് . ബുള്ളെറ്റ് പ്രൂഫ് ബങ്കറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബ് പൊട്ടിയാണ് സൈനികര്‍ കൊല്ലപ്പെട്ടത് .
അവാപ്പള്ളി പോലീസ് സ്റ്റെഷന് സമീപമുണ്ടായ ആക്രമണത്തില്‍ 168ആം ബറ്റാലിയനിലെ രണ്ടു കോണ്സ്റ്റബള്മാര് ,എ.എസ്.ഐ , ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് കൊല്ലപ്പെട്ടത് . പരിക്കേറ്റ സൈനികരെ വിഗദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി .
തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ആക്രമണം ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .
Discussion about this post