ഹിന്ദു സംസ്കാരത്തെയും നാട്ടിലെ പരമ്പരാഗത വിശ്വാസങ്ങളെയും ഭാഷയെയും സാഹിത്യത്തെയും പുനരജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണ ഗുരു നേതൃത്വം നല്കി . ആ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇന്ന് ഹിന്ദു സമൂഹം സുരക്ഷിതമായിരിക്കുന്നത് . സാമൂഹികമായി പിന്നോക്കം നില്ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ച വ്യക്തിയായിട്ടുകൂടി ശ്രീനാരായണ ഗുരു മതപരിവര്‍ത്തനത്തിന് എതിരെ ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ .
കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ഗുരുവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പിയുടെയും ശിവഗിരി മഠത്തിന്റെയും സംഭാവന വലുതാണ് . പലതരത്തിലുള്ള മഹാത്മാക്കളെ കണ്ടിട്ടുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിനെ പോലെ ഉന്നതനായ ഒരു സന്യാസി വരനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതെന്നും അമിത്ഷാ ഓര്‍മിപ്പിച്ചു .
കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ നേട്ടത്തിലും ഗുരുദേവന്റെ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ല . സംസ്കൃതവും മലയാളവും പ്രചരിപ്പിക്കുവാന്‍ ഗുരു നേതൃത്വം നല്കി . അദ്ദേഹം വിദ്യാഭ്യാസത്തിലൂടെ വളരാനും സംഘടനയിലൂടെ ശക്തരാകാനും വ്യവസായത്തിലൂടെ സമൃദ്ധരാകാനുമുള്ള ഉപദേശങ്ങള്‍ സമൂഹത്തിനു നല്കി . ഉപനിഷത്തുക്കളുടെ സന്ദേശം ഏറ്റവും ലളിതമായി സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുവാനും ഗുരുവിനായിയെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post