സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.
പാലക്കാട് പി.കെ.ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് കേരളാ ഹൈക്കോടതി ഈ കോളേജുകളിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു വിധി പുറപ്പെടുവിച്ചത്.
ഈ കോളേജുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അവകാശം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി പ്രവേശനം അനുവദിച്ചത്.
Discussion about this post