ചെന്നൈ: ട്രാക്കിലിറങ്ങാന്‍ തയ്യാറെടുത്തു ഇന്ത്യയുടെ ആദ്യത്തെ എന്‍ജിനില്ലാ ട്രെയിനുകള്‍. ആശയവും രൂപകല്‍പനയുമുള്‍പ്പെടെ പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ എന്‍ജിനില്ലാ ട്രെയിനുകളാണ് ഇന്ത്യ ട്രാക്കിലിറക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ അഭിമാനനേട്ടാമായാണ് ഇതി വിലയിരുത്തപ്പെടുന്നത്.
പെരാമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) പരീക്ഷണ ട്രാക്കില്‍ ട്രെയിന്‍ 18 ഓടിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നേടിയെടുത്ത്ത് ചരിത്രവിജയം കൂടിയാണ്. റെയില്‍വേ ബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനി ഉള്‍പ്പെടെ പ്രമുഖരാണു ചരിത്ര നിമിഷത്തിനു സാക്ഷിയാകാനെത്തി.
എന്‍ജിനില്ലാതെ 100 മീറ്ററില്‍ താഴെയാണ് ഓടിയത്. ചെന്നൈയില്‍ ഒരു വട്ടം കൂടി പരീക്ഷണ ഓട്ടം നടത്തിയ ശേഷം ഡല്‍ഹിയിലേക്കു കൊണ്ടുപോകും. മൊറാദാബാദ്- ബറേലി, കോട്ട- സവായ് മാധോപുര്‍ പാതകളില്‍ ഒരു വട്ടം കൂടി പരീക്ഷണം നടത്തും. ട്രെയിന്‍ ആദ്യം സര്‍വീസ് നടത്തുന്ന പാത സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ശതാബ്ദി ട്രെയിനുകള്‍ക്കു പകരമായാണു ട്രെയിന്‍ 18 സര്‍വീസ് നടത്തുക. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ ആണു വേഗം.
Discussion about this post