സന്ദീപാനന്ദഗിരിയ്ക്കെതിരെ മീ ടൂ ആരോപണവുമായി ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റും , എഴുത്തുക്കാരിയുമായ രാജനന്ദിനി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് .
പെയിന്റിംഗ് എക്സ്ബിഷന് ഒരു സ്പോണ്‍സറിനെ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നു ഇവര്‍ വ്യക്തമാക്കുന്നു .
സരോവരത്തിലെ റൂമിലാണ് താന്‍ സന്ദീപാനന്ദയെ കാണാന്‍ ചെന്നതെന്നും എന്നാല്‍ സ്പോണ്‍സര്‍ഷിപ് കിട്ടില്ലെന്ന് ഉറപ്പായതോടെ പോകാന്‍ തുടങ്ങിയ തന്റെ ചുമലില്‍പിടിച്ച് ഒന്നിച്ച് അത്താഴം കഴിക്കാമെന്നു പറഞ്ഞു . പറ്റില്ലെന്ന് പറഞ്ഞു റൂമിന് പുറത്ത് ഇറങ്ങിയപ്പോള്‍ ഇന്ന് പോകണോ എന്ന് ചോദിച്ചുവെന്നും വ്യക്തമാക്കുന്നു .
സ്വാമി വലിയ മഹാനനാണെന്ന് കരുതി കാലില്‍ വീഴുന്ന പലരുമുള്ളത് കൊണ്ടാണ് ഇക്കാര്യം ആരോടും പറയാതെ ഇരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മീ ടൂ വിന്റെ കാലമല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് ഒക്ടോബര്‍ 16 നു എഴുതിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്
“ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം “
കൈലാസയാത്ര സീരിസ് പെയിന്റിംഗ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്‍സിയുള്ള സന്തീപാനന്ത കീരി യെ കാണാന്‍ പോയത്. എന്റെ പുസ്തകം കൊടുത്തു ഇതിന്റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു.
എയ് വീട്ടില്‍ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്റെ മുറിയില്‍ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും.
ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാല്‍ക്കല്‍ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി…
ഇപ്പൊ മീറ്റൂ ന്റെ കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി… ആസാമി… ഓര്‍മ്മെണ്ടോ എയ് ഉണ്ടാവില്ല കാലം anchaaraayille ല്ലേ.
ആരുമറിയാതെ ഒന്നിച്ചു ജീവിക്കാമെന്ന് സന്ദീപാനന്ദ അവരോട് പറഞ്ഞിരുന്നതായി ശ്രീജാകുമാരിയെന്ന യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജനന്ദിനിയും വെളിപ്പെടുത്തലുമായി രംഗത്തത്തെത്തിയിരിക്കുന്നത്.
https://braveindianews.com/29/10/183501.php
Discussion about this post