ശബരിമല യുവതി പ്രവേശനത്തില്‍ ഏറെ ആലോചിച്ചെടുത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫ്ന്റെയുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല . വിശ്വാസികളുടെ വികാരംമാനിച്ചുള്ള നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അത് മാറ്റാം ഉദ്ദേശമില്ലയെന്നും ചെന്നിത്തല വ്യക്തമാക്കി .
ശബരിമല വിഷയവുമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് പുതിയതല്ല . ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച സത്യവാങ്മൂലത്തിലുള്ള അതെ നിലപാട് തന്നെയാണ് ഇന്നും . ഏതു മതത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട് ഇതാണെന്നും ചെന്നിത്തല പറഞ്ഞു .
യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന രാഹുല്‍ഗാന്ധിയുടെ നിലപാടില്‍ ആശയക്കുഴപ്പമില്ല . കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷനുമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ് . രാഹുല്‍ ഗാന്ധി വിധി വന്ന സമയത്ത് വ്യക്തമാക്കിയ നിലപാടാണത് . അത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് . ആ പരിപ്പ് ഇവിടെ വേവില്ലയെന്നും ചെന്നിത്തല പറഞ്ഞു .
ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂല്യമായി യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് ഇക്കണോമിക്സ് ടൈംസുമായിട്ടുള്ള അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് . ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു .
Discussion about this post