തിരുവനന്തപുരം: മൺവിളയിൽ പ്ലാസ്റ്റിക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. ഫാമിലി പ്ലാസ്റ്റിക്സിെൻറ ഗോഡൗണിലാണ് തിപിടുത്തം. ഇതേ തുടർന്ന്പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ആളപായമില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
എന്നാല്‍ തീ നിയന്ത്രിക്കാനാവുന്നില്ല. വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണ് ഇപ്പോള്‍. ഗോഡൗണ്‍ പൂര്‍ണമായി കത്തിയമരുന്നു. ഫാക്ടറിയിൽ തുടർ സ്ഫോടനങ്ങളും നടക്കുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post