ഡല്‍ഹി: ഛത്തിസ്ഗഢിലെ മാവോവാദി ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ വിഡിയോ സന്ദേശം പുറത്ത്. വെടിയൊച്ചകള്ക്കുള്ളില് കിടന്ന് അമ്മയ്ക്കായി മാധ്യമപ്രവര്ത്തകന് മോര് മുകുത് ശര്‍മ പകര്‍ത്തിയ സെല്‍ഫി വിഡിയോ സന്ദേശമാണ് ദൂരദര്ശന് പുറത്തുവിട്ടത്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൂരദര്ശന് സംഘത്തിന് നേരെയാണ് ഛത്തിസ്ഗഢ് ദന്തേവാഡ ജില്ലയിലെ നിലവയ ഗ്രാമത്തില്‍വെച്ച് മാവോവാദികള്‍ ആക്രമണം നടത്തിയത്. ദൂരദര്ശന് ക്യാമറാമാന് അച്യുതാനന്ദ സാഹു രണ്ടുപോലിസുകാരും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കോണ്‍സ്റ്റബിള്‍ വിഷ്ണു നേതം, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് ഗൗതം എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍ .
‘ തെരഞ്ഞെടുപ്പ്റിപ്പോര്ട്ട് ചെയ്യാന്‍ ദന്തേവാഡയില്‍ എത്തിയ ഞങ്ങള്‍ക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായി. നക്സലൈറ്റുകളുടെ വലയത്തിലാണ് ഞങ്ങള്‍. അമ്മേ, ഞങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടേക്കും. ഞാന്‍ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. എന്നാല്‍, കൊല്ലപ്പെടാനും സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ ഒട്ടും അനുകൂലമല്ല.
എന്തെന്ന് അറിയില്ല. മരണം മുമ്പില്‍ കാണുമ്പോഴും എനിക്ക് പരിഭ്രമില്ല. അതിജീവിക്കുമെന്ന് കരുതുന്നില്ല. ആറോ ഏഴോ പൊലീസുകാരാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. ഞങ്ങള്‍ വളയപ്പെട്ടിരിക്കുന്നു ‘ മുകുത് ശര്‍മ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളില്‍ വെടിയൊച്ചയുടെ ശബ്ദവും വളരെ വ്യക്തമാണ്. നിലത്തു കിടന്നാണ് മുകുത് ശര്‍മ സെല്‍ഫി വിഡിയോ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.
Dramatic video by the Doordarshan Journalist Mormukut during the Maoist terror attack yesterday in Dantewada during which his colleague from national broadcaster along with 2 Chattisgarh Police Jawans were killed. Life of journalists working in conflict zones is very difficult. pic.twitter.com/JLdjDJUWOY
— Aditya Raj Kaul (@AdityaRajKaul) October 31, 2018
Discussion about this post