റാഫേല്‍ വിമാനങ്ങളുടെ വില പൂര്‍ണ്ണമായി വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം. ഇത് പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കിലാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
റാഫേല്‍ വിമാനങ്ങളുടെ വിലയും മറ്റ് വിവരങ്ങളും പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റാഫേല്‍ കരാര്‍ രഹസ്യ സ്വഭാവമുള്ള ഒരു കരാറാണെന്നും അതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് തുല്യമാണെന്ന് കേന്ദ്രം വാദിക്കുന്നു.
അതേസമയം കേന്ദ്രം റാഫേല്‍ ഇടപാടിന് വേണ്ടി എടുത്ത് തീരുമാനങ്ങളെല്ലാം വിവരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ജഡ്ജിമാര്‍ക്ക് മാത്രം ലഭിക്കുന്ന വിവരമായിരിക്കും.
പാര്‍ലമെന്റില്‍ പോലും റാഫേല്‍ വിമാനങ്ങളുടെ വിശദ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത് റാഫേല്‍ വിമാനങ്ങളുടെ അടിസ്ഥാന വില മാത്രമാണെന്നും ഇതില്‍ വിമാനങ്ങളുടെ അന്തിമ വില ഉള്‍പ്പെടുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പൂര്‍ണ്ണ വില വെളിപ്പെടുത്തുന്നത് മൂലം മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേല്‍ വിമാനങ്ങളിലുള്ള ആയുധങ്ങളെപ്പറ്റിയും മറ്റ് വിശദാംശങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post