‘മീ ടൂ’ ആരോപണവുമായി മുന്നോട്ട് വന്ന ബോളിവുഡ് നടി തനുശ്രീ ദത്തയ്‌ക്കെതിരെ പീഡനാരോപണവുമായി ബോളിവുഡ് നടി രാഖി സാവന്ത്. തനുശ്രീ ദത്ത തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു. തുടര്‍ന്ന് 25 പൈസുയെ മാനനഷ്ടക്കേസ് രാഖി സാവന്ത് നല്‍കിയിട്ടുമുണ്ട്.
ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരെയായിരുന്നു തനുശ്രീ ദത്ത ‘മീ ടൂ’ ആരോപണവുമായി മുന്നോട്ട് വന്നത്. 2009ല്‍ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു. തുടര്‍ന്ന് ചിത്രത്തില്‍ നിന്നും തനുശ്രീ ഒഴിയുകയായിരുന്നു. പിന്നീട് തനുശ്രീ കൈകാര്യം ചെയ്തിരുന്ന ഭാഗം രാഖി സാവന്തായിരുന്നു കൈകാര്യം ചെയ്തത്. ആ വേളയില്‍ രാഖി സാവന്ത് തന്നെ അധിക്ഷേപിച്ചുവെന്ന് തനുശ്രീ വ്യക്തമാക്കുന്നു.
എന്നാല്‍ തനുശ്രീ അനാവശ്യമായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവര്‍ തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാഖി ആരോപിക്കുന്നു. തനുശ്രീയുടെ ആരോപണം തന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു. സിഗരറ്റില്‍ മയക്കുമരുന്ന് കലര്‍ത്തിയും മദ്യം കുടിപ്പിച്ചും തനുശ്രീ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് രാഖി പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം തന്നെ തനുശ്രീ തള്ളിക്കളയുകയാണുണ്ടായത്.
Discussion about this post