ളാഹ: പത്തനംതിട്ട ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ളാഹ കമ്പകത്ത് വളവില്‍ അയ്യപ്പ ഭക്തനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഹര്‍ത്താല്‍. പന്തളം മുളമ്പുഴ സ്വദേശി ശിവദാസനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്ന് വികൃതമായ രീതിയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്.
നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.ശിവദാസനെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ശിവദാസന്റെ മരണത്തിന് നിലക്കലില്‍ നടന്ന പോലീസ് നടപടിയുമായി ബന്ധമില്ലെന്ന് പോലിസ് വ്യക്തമാക്കുന്നു.
Discussion about this post