ചിത്തിരാട്ടത്തിനായി ശബരിമല നട അഞ്ചാം തിയതി തുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷയോരുക്കുമെന്ന് പത്തനംതിട്ട എസ്പി ടി നാരായണന് . ഇതിനായി പോലീസ് സേന സുസജ്ജമാണെന്നും , നാളെ മുതല്‍ പത്തനംതിട്ടജില്ലയില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തുമെന്നും ! ശബരിമലയിലും പരിസരപ്രദേശങ്ങളിലും അതീവജാഗ്രത നിര്‍ദേശം നല്‍കിയതായും ടി നാരായണന് പറഞ്ഞു .
തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം നടന്നിരുന്നു . ഇതിന്റെ പശ്ചാതലത്തിലാണ് രണ്ടു ദിവസം മുന്‍പേ തന്നെ പോലീസിനെ വിന്യസിക്കാന്‍ തീരുമാനമായിരിക്കുന്നത് . അഞ്ചാം തിയതി അഞ്ച് മണിക്ക് തുറക്കുന്ന നട അടുത്ത ദിവസം രാത്രി പത്തിനാണ് അടയ്ക്കുന്നത് . ഈ 29 മണിക്കൂര്‍ സമയം നിര്‍ണായകമായിരിക്കും .
വിശ്വാസികള്‍ രംഗത്ത് ഇറങ്ങിയാല്‍ പിന്തുണയ്ക്കുമെന്നു സംസ്ഥാന നേതൃയോഗത്തിന് ശേഷം ശ്രീധരന് പിള്ള പറഞ്ഞു . 4,5,6 തിയതികളില്‍ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ ഉറപ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശബരിമലയിലുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന .
Discussion about this post